സുൽത്താൻ ബത്തേരി: മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. ചീരാൽ താഴത്തൂർ തുമ്പിക്കാട് ജയപ്രകാശ് (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. വീടിനു സമീപമുള്ള മീൻകുളത്തിൽ ഭാര്യയോടൊപ്പമാണ് തീറ്റ നൽകാൻ പോയത്. ഭാര്യയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ബത്തേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ആതിര, യദു. മരുമകൻ: സനോജ്.