മാന്നാര്‍: കടപ്ര പരുമല അരികുപുറത്ത് വീട്ടിൽ ഈപ്പന് ഉമ്മന്‍ (കുഞ്ഞ്-83) നിര്യാതനായി. മാന്നാര്‍ അരികുപുറം ഫൈനാന്‍സിയേഴ്സ്, ലോഡ്ജ് ഉടമയായിരുന്നു. പരുമല സെമിനാരി മുന്‍കൗണ്‍സില്‍ അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റിയംഗം, മാന്നാര്‍ റോയല്‍ ലയണ്‍സ്ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: എറണാകുളം വടക്കന്‍ പറവൂര്‍ കുളങ്ങര തങ്കമണി. മക്കള്‍: ഡോ. തോമസ് ഈപ്പന്, എബ്രഹാം ഈപ്പന് (കുവൈത്ത്). മരുമക്കള്‍: നീതു ജോര്‍ജ്, സൈറ എബ്രഹാം. സംസ്കാരം പിന്നീട്.