തൊടുപുഴ: കാണാതായ യുവാവിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടിക്കുഴ കോട്ടക്കല്‍ രാജേഷാണ് (40) മരിച്ചത്. ചാലംകോട് ക്ഷേത്രത്തിന് പിറകിലെ ഇടവെട്ടി വലിയതോടിനോട് ചേര്‍ന്ന പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കെട്ടിട നിർമാണ ജോലിക്കാരനായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: സുനിത. മക്കള്‍: അനന്തു, അഭിജിത്, അഭിഷേക്.