പാലക്കാട്: ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 160 സെ.മീ. ഉയരം. മെലിഞ്ഞ ശരീരം. വെളുത്തനിറം. വെള്ളയിൽ നീലവരകളോടു കൂടിയ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. 63 വയസ്സ് തോന്നിക്കുന്ന അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ 28ന് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഇയാളെ തിരിച്ചറിയുന്നവർ ടൗൺ നോർത്ത് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0491 2502375.