വലിയകുന്ന്: ഇരിമ്പിളിയം കോലോത്തുപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ അൽഫാസ് മുഹമ്മദ് (24) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സൂപ്പർ മാർക്കറ്റിൽ ജോലിയായിരുന്നു. മാതാവ്: കദിയാമക്കുട്ടി. സഹോദരൻ: അൻസിൽ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നു.