കൂത്താട്ടുകുളം: കൈരളി ടി.വി മുൻ പ്രോഗ്രാം പ്രൊഡ്യൂസർ കോഴിക്കോട് കൊയിലാണ്ടി കലൂർ ഇല്ലത്തു കെ.ഇ.കെ. സതീഷ് (59) നിര്യാതനായി. അസുഖബാധിതനായി പുതുവേലിയിലുള്ള ബന്ധുവീട്ടിൽ കഴിയവെയായിരുന്നു അന്ത്യം. ചിന്ത വാരിക സ്ഥാപക പത്രാധിപ സമിതി അംഗം പരേതനായ കെ.ഇ.കെ. നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: മായ. കവിയൂർ കഴന്നൂർ ഇല്ലം കുടുംബാഗം. മക്കൾ: തേജസ്വിനി (അസി. പ്രഫ., നിർമല കോളജ്, ചാലക്കുടി), മനസ്വിനി (അസി. പ്രഫ., വളാഞ്ചേരി ശ്രീനാരായണ കോളജ്). മരുമകൻ: അനന്തു ശർമ (കല്ലാവേലിൽ ഇല്ലം ആണ്ടൂർ മരങ്ങാട്ടുപള്ളി). സംസ്കാരം തിങ്കളാഴ്ച പുതുവേലി പൊത്തോപ്പുറം ഇല്ലത്ത് വീട്ടുവളപ്പിൽ.