ഓച്ചിറ: വള്ളികുന്നം വാളാച്ചാൽ പ്രശാന്തിയിൽ (തച്ചടി) പരേതനായ രാമൻപിള്ളയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മകൻ: രാമചന്ദ്രൻ പിള്ള (റിട്ട. അധ്യാപകൻ, കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ). മരുമകൾ: ശാന്തമ്മ (റിട്ട. അധ്യാപിക, എ.പി.എം യു.പി.എസ്, പാവുമ്പ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.