പള്ളിക്കല്‍: ഭിന്നശേഷിക്കാരനായ യുവാവ് പനി ബാധിച്ച് മരിച്ചു. കൂട്ടാലുങ്ങല്‍ തറമ്മല്‍ അബൂബക്കറിന്റെ മകന് സഫീര്‍ (30) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിന് പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സക്കെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. മാതാവ്: മറിയുമ്മ. സഹോദരങ്ങള്‍: സുഹ്റ, അഷ്റഫ്, സലാം.