പരപ്പനങ്ങാടി: ആലുങ്ങൽ ബീച്ചിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് നാട്ടുകാർ കടൽഭിത്തിക്കിടയിൽ കാൽപാദം കണ്ടത്. അഴുകിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പൊന്നാനി കോസ്റ്റൽ പൊലീസും പരപ്പനങ്ങാടി പൊലീസും ഇൻക്വസ്റ്റും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി വരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. രണ്ടു മാസം മുമ്പ് പോത്തുകൽ കോളനിയിൽ നിന്ന് കാണാതായ ആദിവാസി യുവതിയാണോ എന്ന് സംശയിക്കുന്നതായും ഡി.എൻ.എ ടെസ്റ്റ് ഉൾെപ്പടെയുള്ള പരിശോധനകൾക്കു ശേഷമേ വ്യക്തത വരുവെന്നും പോത്തുകൽ പൊലീസ് പറഞ്ഞു.