കോട്ടക്കൽ: യുവാവ് ക്വാറിയിൽ കാൽ തെറ്റി വീണ് മരിച്ചു. കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് മുഹമ്മദ് സക്കീർ (33) ആണ് മരിച്ചത്. മൈലാടിക്കുന്നിൽ കെട്ടിട പ്രവൃത്തികൾക്കിടെ കാൽ തെറ്റി സമീപത്തെ ക്വാറിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. ഐ.എൻ.എൽ പ്രവർത്തകനും മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവറുമായിരുന്നു. പരേതനായ കുഞ്ഞിക്കോയയുടെയും ഇത്തീമയുടെയും മകനാണ്. ഭാര്യ: ബിസ്മിത. മക്കൾ: സഫ ഫാത്തിമ, സബിൻഷാ, ഷിഫിൻ മുഹമ്മദ്. സഹോദരങ്ങൾ: അഹമ്മദ്, ഫാത്തിമ, സുലൈഖ, ആച്ചുട്ടി.