മാന്നാര്‍: 18ാം വാർഡിൽ ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിനു സമീപം വടശ്ശേരിമഠത്തില് വീട്ടിൽ ജ്യോതിഷ പണ്ഡിതൻ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കള്‍: ശാന്തകുമാരി, സുശീലഭായ്, ശ്യാമളദേവി (മുന്‍പ്രധാനാധ്യാപിക, ഗവ.എല്‍.പി.എസ്, മാന്നാര്‍), സൗഭാഗ്യലക്ഷ്മി, രമാദേവി. മരുമക്കള്‍: സി.കെ.കെ. നായര്‍, വിശ്വനാഥന് നായര്‍, ത്രിവിക്രമന്‍പിള്ള, ശങ്കരനാരായണന് പിള്ള, രാധാകൃഷ്ണന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.