കൊച്ചി: സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള(സില്‍ക്) മുൻ ജനറല്‍ മാനേജര്‍ എന്‍.അച്യുതന്കുട്ടിയുടെ ഭാര്യ മുതല്പുരയിടത്ത് വത്സല (77) നിര്യാതയായി. കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറും കോളീജിയറ്റ് എജുക്കേഷന്‍ മുന്‍ ഡയറക്ടറുമായ പരേതനായ കെ.മാധവമേനോന്റെ മകളാണ്.
മക്കള്‍: എം.പി. സജീവ് (ഗള്‍ഫ് ഓയില്‍,ദുബൈ), എം.പി. സുജാത. മരുമക്കള്‍: മേനക ജയശങ്കര്‍, വിനോദ് മേനോന് (നെസ്ലെ, ചെന്നൈ). സംസ്കാരം ബുധനാഴ്ച 10ന്.