പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ കല്ലിങ്ങൽ കുഞ്ഞാപ്പു മുസ്ലിയാരുടെ മകൻ അബൂബക്കർ മുസ്ലിയാർ (76) നിര്യാതനായി. ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല ഭാരവാഹിയും വള്ളൂർ കൊഴിക്കോട്ടിരി സ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷിഹാബുദ്ദീൻ (അബൂദബി), സലാഹുദ്ദീൻ അയ്യൂബി (ഖത്തർ), ബഷീറ, നദീറ. മരുമക്കൾ: സൈദ് (മണലായ), വഹീദുദ്ദീൻ (മേഴത്തൂർ). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി മുസ്ലിയാർ (തൃത്താല കൊപ്പം ജലാലിയ്യ ജുമാമസ്ജിദ് പ്രസി.), ഹംസ (അബൂദബി), പാത്തുണ്ണി, പരേതനായ കുഞ്ഞുമുഹമ്മദ് മാസ്റ്റർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊപ്പം മഹല്ല് ഖബർസ്ഥാനിൽ.