കേരളശ്ശേരി: ഭർത്താവിന്റെ ചരമ വാർഷികദിനത്തിൽ ഭാര്യയും മരിച്ചു. കേരളശ്ശേരി പൊറ്റയിൽപടി വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കല്യാണിയാണ് (57) മരിച്ചത്. ഒരുവർഷം മുമ്പാണ് ഭർത്താവ് രാമൻ മരിച്ചത്. മക്കൾ: അനിത, വിനിത. മരുമക്കൾ: മോഹൻദാസ്, രവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.