പാണ്ടിക്കാട്: സ്വാതന്ത്ര്യസമരസേനാനി പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ ചേലക്കാപ്പറമ്പിൽ കോരപ്പൻ (100) നിര്യാതനായി. തന്റെ 23 ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ എത്തിയ കോരപ്പൻ ഗാന്ധിജിയെ നേരിൽ കാണുകയും ഷാൾ അണിയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നാട്ടിലെ സ്വാതന്ത്രസമര പോരാട്ടങ്ങളിൽ സജീവമാവുകയും ചെയ്തു. 15 വർഷം മുമ്പുവരെ പാചകം ഉപജീവനമാർഗമായിരുന്നെങ്കിലും ഭാര്യ മരിച്ചതോടെ മക്കൾക്കും പേരമക്കൾക്കും ഒപ്പം വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വെട്ടിക്കാട്ടിരിയിലെ വീട്ടിൽ ബുധനാഴ്ച പുലർച്ച 3.30ഓടെയായിരുന്നു മരണം. സംസ്കാരം നടന്നു. ഭാര്യ: പരേതയായ കുഞ്ചി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉണ്ണീലി, വിജയ, ഇന്ദിര, പരേതനായ വാസുദേവൻ.