ആലപ്പുഴ: ബുൾബുൾ കലാകാരനും കഥാപ്രസംഗം രചയിതാവുമായ പുന്നപ്ര കപ്പക്കട സീനാമൻസിലിൽ ജെ. ബാഷാജാൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -77) നിര്യാതനായി. ഭാര്യമാർ: ഖുർഷീദ്, കാഥിക സീന പള്ളിക്കര. മക്കൾ: അഫ്സൽ, ബീന, ആസിഫ് ബാഷ.