മുണ്ടക്കയം: കരിനിലം അമരാവതി കാരിയ്ക്കൽ നയന ഭവൻ കെ.പി. ചന്ദ്രബോസ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ -63) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി (റിട്ട. അധ്യാപിക, സി.കെ.എം.എച്ച്.എസ്.എസ്, കോരുത്തോട്). മക്കൾ: നയന ബോസ് (അധ്യാപിക, ക്ലൂണി പബ്ലിക് സ്കൂൾ, അയർക്കുന്നം), ആദിത് ചന്ദ്രൻ (അധ്യാപകൻ, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്), അഭിജിത് ചന്ദ്രൻ (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: അഭിലാഷ് (എക്സൈസ് റേഞ്ച് ഓഫിസ്, പാമ്പാടി), ജിതിൽ തിരുവല്ല. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.