കറുകച്ചാൽ: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കറ്റുവെട്ടി മറ്റത്തിൽ താഴെ തങ്കപ്പന്റെ മകൾ സുനിതയാണ് (44) മരിച്ചത്. കഴിഞ്ഞ മാസം 18ന് പനയമ്പാലയിലെ വീട്ടിൽനിന്ന് മകൻ വിഷ്ണുവിനൊപ്പം കറുകച്ചാലിലേക്ക് വരുമ്പോൾ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ നാരോലിപ്പടിയിലായിരുന്നു അപകടം. ബൈക്കിന് പിന്നിലിരുന്ന സുനിത റോഡിൽ തലയിടിച്ച് വീണു. ഗുരുതര പരിക്കേറ്റ സുനിത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുതലപ്ര പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മാതാവ്: സുമതി.