ആദിനാഥ്എല്ലിന് അർബുദം ബാധിച്ച് ഒരു വർഷമായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പറളി: നാടൊന്നാകെ കൈകോർത്ത് സുമനസ്സുകളുടെ അശ്രാന്ത പരിശ്രമത്തിൽ ചികിത്സ ചെലവിനുള്ള ഭീമമായ സംഖ്യ സ്വരൂപിച്ചു. ഒപ്പം ആത്മാർഥമായ പ്രാർഥനയും. എല്ലാറ്റിനുമൊടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് അഞ്ചു വയസ്സുകാരൻ ആദിനാഥ് യാത്രയായി.
പറളി ആറുപുഴ അനിൽ കുമാർ -അരുണ ദമ്പതികളുടെ മകൻ ആദിനാഥ് ആണ് ബുധനാഴ്ച രാത്രി ചികിത്സയിലിരിക്കെ വെല്ലൂർ ആശുപത്രിയിൽ മരിച്ചത്. എല്ലിന് അർബുദം ബാധിച്ച് ഒരു വർഷമായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാലുമാസം മുമ്പ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. ചികിത്സ കാലാവധി കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങൂ എന്ന തീരുമാനത്തിൽ വെല്ലൂരിൽ മുറി വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നു ദമ്പതികളും
മകനും. കൂലിത്തൊഴിലാളിയായ അനിൽകുമാറിന്റെ കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കി ആദിനാഥ് ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചിരുന്നു. ആദിനാഥിന്റെ ആകസ്മിക മരണം നാടിനെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാക്കി.