ആനക്കര: കൊഴിക്കര പള്ളക്കളത്തിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. കൊഴിക്കര എ.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും കൊഴിക്കര ഇസ്സത്തുൽ ഇസ്ലാം മദ്റസ മുൻ പ്രസിഡന്റുമാണ്. ഭാര്യ: ഹലീമ (കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക.) മക്കൾ: അഹമ്മദ് ജലീർ (ഷാർജ), നജ്മുദ്ദീൻ (യു.കെ), മുഹമ്മദ് ജാഫർ (ബംഗളൂരു), ഷജില, ജാസ്മിൻ. മരുമക്കൾ: അഷറഫ് (സൗദി), സുഹൈൽ (ദുബൈ), സബിദ, ആബിത, അർഷ.