കടുത്തുരുത്തി: മാന്നാർ കാലായിൽ ടോം നിവാസിൽ പരേതനായ കെ.ടി. തോമസിന്റെ (റിട്ട. പൊലീസ്) ഭാര്യ ഏലമ്മ (റിട്ട.അധ്യാപിക-88) നിര്യാതയായി. കാഞ്ഞിരത്താനം പുന്നിലത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി (റിട്ട. പൊലീസ്, കാനഡ), ലാലി, ബീന (സ്റ്റാഫ് നഴ്സ് ഡൽഹി), സിബി (ബിസിനസ്), മായ (സ്റ്റാഫ് നഴ്സ്). മരുമക്കൾ: ബർബിൾ (റിട്ട. സീനിയർ മാനേജർ,സി.എസ്.ബി), പരേതനായ ബാബു കുടിയത്ത് (റിട്ട. എച്ച്.എൻ.എൽ വെള്ളൂർ), ബെന്നി ആലഞ്ചേരി (ഡൽഹി), ഷൈന (സ്റ്റാഫ് നഴ്സ്), ജിജി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച 3.30ന് മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയ സെമിത്തേരിയിൽ.