കുറവിലങ്ങാട്: മഠത്തിലെ പ്രാർഥനക്കിടെ കുഴഞ്ഞുവീണ കുറവിലങ്ങാട് പകലോമറ്റം സെന്റ് തോമസ് കോൺവന്റിലെ കന്യാസ്ത്രീ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തറപ്പിൽ വീട്ടിൽ ജോർജിന്റെ മകൾ സിസ്റ്റർ ജെസീന്തയാണ് (45) മരിച്ചത്. പകലോമറ്റം പള്ളിക്ക് സമീപത്തെ മഠത്തിൽ ബുധനാഴ്ച രാത്രി പ്രാർഥനക്കിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.