അഗളി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ സഹയാത്രികനും അഗളി സാമ്പാർ കോഡിൽ ചന്ദ്രശേഖർ സ്ഥാപിച്ച ഭാരത യാത്ര സെന്ററിന്റെ അമരക്കാരനുമായിരുന്ന അഡ്വ. എൻ.ജെ. ആന്റണി (71) നിര്യാതനായി. അസുഖബാധിതനായി കഴിയവെ കോട്ടയത്തെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ച ആയിരുന്നു അന്ത്യം. ചന്ദ്രശേഖർ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് കന്യാകുമാരി മുതൽ ഡൽഹി വരെ നടത്തിയ ഭാരത യാത്രയുടെ ഓർമക്കായാണ് അഗളിയിൽ ഭാരത യാത്ര സെന്റർ സ്ഥാപിച്ചത്. അഡ്വ. എൻ.ജെ. ആന്റണിയുടെയും പി.കെ. രാജ് മോഹനന്റെയും ആശയമായിരുന്നു ഭാരത യാത്ര. പദയാത്രയിൽ സംഭാവനയായി ലഭിച്ച തുകകൊണ്ടാണ് 15 ഏക്കറിൽ ഭാരത യാത്ര സെന്റർ അഗളിയിൽ സ്ഥാപിച്ചത്.