പൊന്നാനി: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ പൊന്നാനി കടവനാട് സ്വദേശിയായ യുവാവ് മരിച്ചു. കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ് മരിച്ചത്. ഒമാനിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: അമൃത. മകൾ: ശിവാത്മിക.