മുണ്ടക്കയം: പുത്തൻചന്ത തെക്കേക്കുറ്റ് ജോൺ ജേക്കബ് ഔഷധിയുടെ (തങ്കച്ചൻ) ഭാര്യയും ആലപ്പുഴ പാറശ്ശേരിൽ പൂപ്പള്ളിൽ കുടുംബാംഗവുമായ ഏലിയാമ്മ (83) നിര്യാതയായി. മക്കൾ: ജേക്കബ്, കുര്യൻ (ഷാർജ), വർഗീസ് (ജിനു). മരുമക്കൾ: നിഷ പ്ലാന്തോട്ടത്തിൽ, വീണ പയ്യംപള്ളിൽ, അൻസ തോമസ് തൊങ്ങയിൽ (യു.എസ്.എ). മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12.30ന് പുത്തൻചന്തയിലെ ഭവനത്തിൽ എത്തിക്കും. സംസ്കാരം വൈകീട്ട് മൂന്നിന് പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.