കളമശ്ശേരി: ചങ്ങമ്പുഴ നഗറിന് സമീപം പോട്ടച്ചാൽ നഗർ റോഡിൽ ഇടക്കര വീട്ടിൽ പാപ്പച്ചൻ മകൻ ഇ.എ. എബ്രഹാം (74) നിര്യാതനായി. അങ്കമാലി ടെൽക്കിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ചിന്നമ്മ എബ്രഹാം. മക്കൾ: അരുൺ ഇടക്കര ( ബ്ലിസ് ഫോട്ടോ ആർട്ട് ), താര എലിസബത്ത് എബ്രഹാം (കാനഡ). മരുമക്കൾ: സജു ഉമ്മൻ (കാനഡ), മേരി മാത്യു ( ബ്ലിസ് ഫോട്ടോ ആർട്ട് ). സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.