കൊച്ചി: പുല്ലേപ്പടി കരിത്തലപ്പറമ്പ് ചിറ്റൂക്കാരൻ പറമ്പിൽ വീട്ടിൽ പരേതനായ സി.കെ. ദാസന്റെ ഭാര്യ തങ്ക (77) നിര്യാതയായി. ഔഷധക്കഞ്ഞി, ഔഷധമൂല്യമുള്ള നാടൻ ഭക്ഷണം എന്നിവ ഉണ്ടാക്കി പ്രശസ്തി നേടിയിരുന്നു. മക്കൾ: സി.ഡി. ഷിജു (കുട്ടൻ, ദേശാഭിമാനി ഡെസ്ക് അസിസ്റ്റന്റ്), ജയ, പരേതനായ ഡി. ഷിബു. മരുമക്കൾ: അനിതമ്മ (അംഗൻവാടി അധ്യാപിക), സുജാത, സുനിൽകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് പുല്ലേപ്പടി സംഗമോദ്യാനത്തിൽ.