പറവൂർ: സഹായങ്ങൾക്ക് കാത്തുനിൽക്കാതെ സുധീർ വിടവാങ്ങി. കുഞ്ഞിത്തൈ ചില്ലിക്കൂട്ടത്തിൽ സുധീറിനെ (52) വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാർക്കിൻസൺസ് രോഗത്തിന് ഓപറേഷൻ നിശ്ചയിച്ചിരുന്നതിനെത്തുടർന്ന് നാട്ടുകാർ സഹായനിധി രൂപവത്കരിച്ച് ഫണ്ട് സ്വരൂപിക്കുന്നതിനിടയിലാണ് മരണം. 22കാരനായ മൂത്തമകൻ വിഷ്ണു നാല് വയസ്സു മുതൽ സന്ധിവാതം ബാധിച്ച് വീൽചെയറിൽ കഴിയുകയാണ്. ഭാര്യ: വിജയലക്ഷ്മി. ഒമ്പതാം ക്ലാസുകാരൻ വൈഷ്ണവ് മറ്റൊരു മകനാണ്.