മുണ്ടക്കയം: മൂന്നുദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. പനക്കച്ചിറ റാക്കപ്പതാൻ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രുക്മണിയാണ് (ഓമന -68) മരിച്ചത്. നാട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് പഴയ പനക്കച്ചിറ തേക്കിൻ കൂപ്പിൽ മൃതദേഹം കണ്ടത്. മക്കൾ: പ്രമോദ്, പ്രസന്നകുമാരി. മരുമക്കൾ: ശോഭ, മോനച്ചൻ. സംസ്കാരം പിന്നീട്.