വൈക്കം: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസാണ് (24) മരിച്ചത്.
വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം ഉറങ്ങാൻ പോയിരുന്നു. ശനിയാഴ്ച രാവിലെ 6.30ഓടെ വീട്ടുകാർ എഴുന്നേറ്റ് വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ഡിസംബറിലാണ് ചങ്ങനാശ്ശേരി മടുത്താംകുന്ന് സ്വദേശി സജീറുമായി യുവതിയുടെ വിവാഹം നടന്നത്. എന്നാൽ, ഏഴുമാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്കു പോന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വൈക്കം തഹസിൽദാർ ടി.എം. വിജയൻ, തലയോലപ്പറമ്പ് എസ്.ഐ പി.എസ്. സുധീരൻ, എ.എസ്.ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സാജിത. സഹോദരൻ: മുബാറക്ക്.