ചേർത്തല: അർത്തുങ്കൽ ഫിഷ് ലാഡിങ് സെന്ററിനു സമീപം കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന് ശ്രീഹരിയാണ് (16) മരിച്ചത്. ചെത്തി ഹാര്‍ബറിനു സമീപം മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീഹരിക്കൊപ്പം കാണാതായിരുന്ന കടക്കരപ്പള്ളി 12ാം വാര്‍ഡ് കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന് വൈശാഖിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി, വീട്ടുവളപ്പില്‍ സംസ്കരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടത്.