കീഴ്വായ്പൂര്: സി.എസ്.ഐ മധ്യകേരള മഹായിടവക മുതിർന്ന വൈദികൻ ഐക്കരമേപ്രത്ത് അഗപ്പേയിൽ ഫാ. ഡോ. നൈനാൻ മാത്യു (88) നിര്യാതനായി. കണ്ണമ്മൂല കെ.യു.ടി സെമിനാരി, കോട്ടയം എം.ടി. സെമിനാരി, മുളന്തുരുത്തി വൈദിക സെമിനാരി, പറന്തൽ ബൈബിൾ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, മഹായിടവക സൺഡേ സ്കൂൾ ഓർഗനൈസിങ് സെക്രട്ടറി, മഹായിടവക സുവർണ ജൂബിലി കൺവീനർ എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: പുല്ലാട് ഐക്കര ഡോ. അന്നമ്മ. മക്കൾ: ഫാ. മാത്യു ജിലോ നൈനാൻ (വികാരി, സി.എസ്.ഐ സെന്റ് തോമസ് ചർച്ച് തലവടി), എലിസബത്ത് ജിസ് നൈനാൻ (അധ്യാപിക, സി.എം.എസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം). മരുമക്കൾ: ജിബി സാറാമ്മ കോശി (അധ്യാപിക, സി.എം.എസ് ഹൈസ്കൂൾ നെടുങ്ങാടപ്പള്ളി), ഫാ. ജിജി ജോൺ ജേക്കബ് (വികാരി, സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് ചങ്ങനാശ്ശേരി). മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം അന്നേദിവസം 11.30ന്.