ചെറുതോണി: ഇടുക്കി കാമാക്ഷി പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുലാചാര്യൻ കെ.കെ. കുമാരൻ തന്ത്രികൾ (86) നിര്യാതനായി. നൂറിൽപരം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം വഹിച്ചുവരുകയായിരുന്നു. പ്രഭാഷകൻ, വൈദിക അധ്യാപകൻ, സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൻ, പാറക്കടവ് സരസ്വതി വിദ്യാനികേതൻ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. കോത്തല സൂര്യനാരായണ ദീക്ഷിതരുടെ കീഴിൽ സംസ്കൃതത്തിലും വൈദികത്തിലും ഉപരിപഠനം നടത്തിയ കുമാരൻ തന്ത്രികൾ, 1955-57ൽ വൈദിക, താന്ത്രിക വൃത്തികൾക്കൊപ്പം ശ്രീനാരായണ ധർമം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈറേഞ്ചിലെത്തിയത്. കട്ടപ്പനക്കടുത്ത് കൊച്ചുതോവാളയും പിന്നീട് കാമാക്ഷിയും കേന്ദ്രമാക്കി. കാമാക്ഷിയിൽ ഗുരുകുലം സ്ഥാപിച്ചു. ഭാര്യ: വാതല്ലൂർ ലക്ഷ്മിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുല അങ്കണത്തിൽ.