മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും സ്ഥാപക നേതാവുമായ പാറപ്പള്ളി അബ്ദുറഹ്മാൻ മുസ്ലിയാർ (85) നിര്യാതനായി. മലപ്പുറം അരീക്കോടിനടുത്ത് പത്തനാപുരത്ത് ജനിച്ച ഇദ്ദേഹം മഞ്ചേരി പുൽപ്പറ്റ കിടങ്ങഴിയിലായിരുന്നു താമസം. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉന്നത പഠനത്തിനു ശേഷം ചെങ്ങര, കാരക്കുന്ന്, തൃക്കലങ്ങോട്, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ ദർസ് നടത്തി. പിതാവ്: അലി മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: പുൽപ്പറ്റ ചകിരിയംമൂച്ചി ആയിശ. മക്കൾ: ഹസ്ബുല്ലാഹ് ബാഖവി, ഹവ്വ, ഹല്ലാജ്, സ്വദഖത്തുല്ല, ലുഖ്മാനുൽ ഹകീം.