കുഴൽമന്ദം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മോപ്പഡ് യാത്രക്കാരൻ മരിച്ചു. കുഴൽമന്ദം പുതുക്കോട് തേക്കിൻകാട് നാരങ്ങപറമ്പ് വീട്ടിൽ രാമകൃഷ്ണൻ (48) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. യാക്കര ചടനാംകുറിശിയിൽ താമസിക്കുന്ന മാതാവ് പാർവതിയെ കണ്ടശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ ഞായറാഴ്ച രാവിലെ പത്തരയ്ക്ക് യാക്കര മുറിക്കാവിലായിരുന്നു അപകടം. സൗത്ത് പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.ഭാര്യ: ശ്യാമള. മക്കൾ : ആനന്ദ്, അമൽ കൃഷ്ണ. പിതാവ്: പരേതനായ സുബ്രഹ്മണ്യൻ. മാതാവ്: പാർവതി. സഹോദരങ്ങൾ: ഗോപാലൻ, പരേതനായ ഷണ്മുഖൻ.