ചെങ്ങന്നൂർ: ശ്രീ ബ്രഹ്മോദയം അൻപത്തിരടി കളരി ഗുരുക്കൾ ചെറിയനാട് താമരശ്ശേരിൽ വീട്ടിൽ ടി.ആർ. പത്മനാഭൻ ഗുരുക്കൾ (73) നിര്യാതനായി. 50 വർഷമായി ചെങ്ങന്നൂർ കളരി പരിശീലകനും കളരി ചികിത്സകനും ഫോക്ലോർ അവാർഡ് ജേതാവുമാണ്. ഭാര്യ: സരസ്വതി. മക്കൾ: അജേഷ്, ലക്ഷ്മി, സ്മിത. മരുമക്കൾ: മഹേശൻ, ആശ, ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.