എലവഞ്ചേരി: പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേമുറി തെക്കെപ്പുരയിൽ പ്രദീപിന്റെ മകൻ നിതിനെ (17) ആണ് വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. കൊല്ലങ്കോട് ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമമാണ് കാരണമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. മാതാവ്: രാജി. സഹോദരൻ: നിഖിൽ