ആലപ്പുഴ: ആലപ്പുഴ ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അമ്പലപ്പുഴ പുളിക്കമഠത്തില് എസ്. പരമേശ്വരക്കുറുപ്പ് (93) നിര്യാതനായി. ആലപ്പുഴ കോടതിയില്‍ 66 വര്‍ഷം അഭിഭാഷകനായിരുന്നു. മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമബിരുദം നേടിയത്. കേരള സര്‍വകലാശാലയിലും മദ്രാസ് ലോ കോളജിലും ബാസ്കറ്റ്ബാള്‍ ടീം അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭ അംഗവും ആലപ്പുഴ കോടതിയില്‍ അഭിഭാഷകനുമായിരുന്ന ശങ്കരപ്പണിക്കരുടെ മകനാണ്. ഭാര്യ: ഇന്ദിര (റിട്ട.ആരോഗ്യവകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍. അന്നേദിവസം രാവിലെ 10.30ന് ആലപ്പുഴ കോടതിയിൽ പൊതുദർശനത്തിന് വെക്കും.