ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി കൺസൾട്ടന്റ് സർജൻ കരുനാഗപ്പള്ളി പടനോർത്ത് അജനോമൻസിൽ ഡോ.എം.കെ. ഷാജിയെ (52) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂളിന് സമീപ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ചേർത്തല താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു.