സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു
അങ്കമാലി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന നെടുമ്പാശ്ശേരി മേയ്ക്കാട് കരോട്ടുകുടി വീട്ടിൽ ചിന്നമ്മ (62) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് യാക്കോബ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച ദേശീയപാത അങ്കമാലി ടെൽക്കിന് സമീപമായിരുന്നു അപകടം. ചിന്നമ്മയും ഭർത്താവ് യാക്കോബും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന യാക്കോബ് വീട്ടിലേക്ക് മടങ്ങി. ചിന്നമ്മ ചളിക്കവട്ടം അടിമുറി കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച മൂക്കന്നൂർ സെന്റ് ജോർജ് സെഹിയോൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ട്വിൻസി, എൽദോ (അയർലൻഡ്). മരുമക്കൾ: ജോബി, രേഷ്മ (അയർലൻഡ്).