മുക്കൂട്ടുതറ: തോട്ടുങ്കൽ എം.എൻ. നാരായണപിള്ള (95) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. ചെങ്ങന്നൂർ പ്ലാവെള്ളയിൽ കുടുംബാംഗമാണ്. മക്കൾ: രമണി കെ. നായർ, മോഹനൻ പിള്ള (മുംബൈ), ടി.എൻ.എസ്. പിള്ള, ശ്രീദേവി, അനിൽകുമാർ, വിജയശ്രീ. മരുമക്കൾ: ഇന്ദിര മോഹൻ, വേണുനാഥൻ നായർ, പരേതനായ കൃഷ്ണൻകുട്ടി നായർ, അനിജ, ശ്രീകല, കെ.ടി. ജയൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കാലടിയിലുള്ള വസതിയിൽ.