വെള്ളമുണ്ട: കോറോത്തെ ആദ്യകാല വ്യാപാരിയും മരച്ചുവട് നിവാസിയും മഹല്ല് കാരണവരുമായ ആറങ്ങാൻ മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യമാർ: പരേതരായ ഖദീജ തുർക്കി, ഖദീജ കോരൻ കുന്നേൽ. മക്കൾ: മമ്മുട്ടി (വ്യാപാരി കോറോം), അസീസ് മുസ്ലിയാർ (മഹൽ ഖാദി നാദാപുരം), അഷറഫ് (വ്യാപാരി കോറോം), സിറാജ് (സൗദി), സുലൈഖ, ഷാഹിദ, നജ്മത്ത്. മരുമക്കൾ: മാമി, സുബൈദ, റഷീദ, സീനത്ത്, അമ്മത്. വി. അബൂബക്കർ (കുഞ്ഞോം).