ബുധനൂർ: കാക്കനാട്ടുവീട്ടിൽ ദേവരാജ കുറുപ്പ് (72 ) നിര്യാതനായി. മാന്നാർ ട്യൂട്ടോറിയൽ അക്കാദമി സ്ഥാപകൻ, സംയുക്ത കർഷക ഭൂ ഉടമ അവകാശ സംരക്ഷണ സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കവറാട്ടുവീട്ടിൽ പ്രസന്നകുമാരി. മക്കൾ: ലക്ഷ്മി (അധ്യാപിക, വെണ്ണിക്കുളം ബഥനി അക്കാദമി), ശ്രീരാജ് (എച്ച്.ആർ മാനേജർ), പാർവതി. മരുമക്കൾ: ജയകൃഷ്ണൻ (ഐ.ഒ.സി ), രമേശ് കൃഷ്ണൻ (അക്കൗണ്ടന്റ്, മുംബൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.