പറവൂർ: കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് നേതാവ് വടക്കേക്കര കണ്ണൻചക്കശ്ശേരിൽ കെ.ഒ. കാസിം (73) നിര്യാതനായി. വടക്കേക്കര സഹകരണ ബാങ്ക് റിട്ട.ജീവനക്കാരനും പറവൂർ താലൂക്ക് കോഓപറേറ്റിവ് എംപ്ലോയീസ് സഹ. സംഘം ചീഫ് പ്രമോട്ടറും ദീർഘകാലം പ്രസിഡന്റുമായിരുന്നു. വടക്കേക്കര മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ അംഗവുമാണ്.
ഭാര്യ: എറണാകുളം നെല്ലിക്കപ്പിള്ളിൽ കുടുംബാംഗം റഷീദ. മക്കൾ: അൻവർ സാദത്ത് (ട്രാവൻകൂർ അനാലിറ്റിക്സ് ഇൻഫോപാർക്ക്), ഷമീല, ഷക്കീല (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ). മരുമക്കൾ: അഷീദ, ഫൈസൽ (മസ്കത്ത്), പരേതനായ ദിലീപ് അലി.