ആലുവ: പെരിയാറിൽ കാണാതായ ഹയർ സെക്കൻഡറി വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഉളിയന്നൂർ കടവ് ഭാഗത്തുനിന്ന് കണ്ടെത്തി.
കരുമാല്ലൂർ കാരുകുന്ന് വാടകക്ക് താമസിക്കുന്ന അങ്കമാലി തുറവൂർ മുല്ലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ അഭിഷേകാണ് (17) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്.
വീട്ടുകാരുമൊത്ത് ആലുവയിലെത്തിയ അഭിഷേക് ഇവരാരും കാണാതെ പെരിയാറിൽ ഇറങ്ങിയതാണെന്നാണ് പറയപ്പെടുന്നത്. തുടർന്ന് അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലേഖ. സഹോദരൻ: അഖിലേഷ്.