13ന് ഉച്ചക്ക് രണ്ടിന്
പുല്ലംകുളം കൈരളി
തിയറ്ററിന് സമീപത്തുണ്ടായ അപകടത്തിൽ പേരക്കുട്ടി അനുപം കൃഷ്ണ
മരിച്ചിരുന്നു
പറവൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപ് (50) മരിച്ചു. 13ന് ഉച്ചക്ക് രണ്ടിന് പുല്ലംകുളം കൈരളി തിയറ്ററിന് സമീപത്തുണ്ടായ അപകടത്തിൽ പ്രദീപിന്റെ പേരക്കുട്ടി അനുപം കൃഷ്ണ (4) മരിച്ചിരുന്നു.
അപകടത്തിൽ പ്രദീപിന്റെ നട്ടെല്ലും തോളെല്ലും ഒടിഞ്ഞു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും. അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ ഭാര്യ രേഖ ചികിത്സയിലാണ്. മക്കൾ: പ്രജിത്ത്, രേഷ്മ. മരുമകൻ: ശ്രീജിഷ്.