പൂക്കോട്ടൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളൂര്‍ മേലേമുക്ക് സ്വദേശി വെളിയങ്കോടന് അലി മൊല്ലയുടെ മകന് അബ്ദുല്‍ കരീം (53) ആണ് മരിച്ചത്. ചൊവ്വാഴ്ച മോങ്ങം -തടത്തിപ്പറമ്പ് റോഡില്‍ പശു കുറുകെ ഓടിയതിനെ തുടര്‍ന്ന് കരീം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. 30 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന കരീം ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആയിശക്കുട്ടിയാണ് മാതാവ്. ഭാര്യ: ഹഫ്സത്ത് നെടിയിരുപ്പ്. മക്കള്‍: ശബീബ, വസീം, നദ, മാസിന്. മരുമകന്: നിഅ്മത്തുല്ല. സഹോദരങ്ങള്‍: മുഹമ്മദ്, റഫീഖ്, ജമീല, മുഹ്സിന, ത്വാഹിറ.