പുളിക്കല്‍: വലിയപറമ്പ് സ്വദേശി കെ.പി. ആലി (78) നിര്യാതനായി. കൊട്ടപ്പുറം ഗവ. ഹൈസ്കൂള്‍ പ്രഥമ പ്രധാനാധ്യാപകനും മങ്കട ഉപജില്ല വിദ്യാഭ്യാസ ഓഫിസറുമായിരുന്നു. വലിയപറമ്പ് സെന്‍ട്രല്‍ ജുമുഅ മസ്ജിദ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ. റുഖിയ്യ. മക്കള്‍: മന്‍സൂര്‍, നജ്മല്‍ ബാബു (പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര), ജസീല, പരേതയായ സുഹറ. മരുമക്കള്‍: സീമ സാജിറ, റംസീന, കെ.ഇ. അബ്ദു ജലീല്‍, അബൂബക്കര്‍. സഹോദരങ്ങള്‍: കെ.പി. ബീരാന് ഹാജി, കെ.പി. ബീരാന്‍കുട്ടി.