ആലുവ: യു.സി കോളജ് കടൂപാടം റഹ്മത്ത് മൻസിലിൽ പരേതനായ മൊയ്തീന്റെ മകൻ സി.എം. അലി മാസ്റ്റർ (86) നിര്യാതനായി. ആലുവ ഗവ. ബോയ്സ്, ഗവ. ഗേൾസ് സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കിഴക്കേ വെളിയത്തുനാട് ഇസ്ലാമിക് എജുക്കേഷണൽ ആൻഡ് കൾചറൽ ട്രസ്റ്റ് മുൻ ചെയർമാൻ, കടൂപ്പാടം ജുമാമസ്ജിദ് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: പരേതയായ കൗലത്ത് (റിട്ട. അധ്യാപിക). മകൻ: അനസ്.