ചമ്പക്കുളം: കാട്ടാമ്പള്ളി പ്രഫ. കെ.ജെ. ജോര്‍ജിന്റെ (റിട്ട. വൈസ് പ്രിന്‍സിപ്പല്‍, എസ്.ബി കോളജ്, ചങ്ങനാശ്ശേരി) ഭാര്യ മറിയമ്മ (സി. മേരിക്കുട്ടി -റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് ഹൈസ്കൂള്‍, ചമ്പക്കുളം -91) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഏര്‍ത്തയില്‍ എളൂക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കെ. ജോര്‍ജ് (ദുബൈ), ജയിംസ് കെ. ജോര്‍ജ് (ഐ.എസ്.ആർ.ഒ, ബംഗളൂരു), ജെസി, ജോളി കെ. ജോര്‍ജ് (ഒറിയന്റ് കണ്‍സ്ട്രക്ഷന്‍, ചങ്ങനാശ്ശേരി), ജോബി കെ. ജോര്‍ജ് (ദുബൈ). മരുമക്കള്‍: ഗീത, ഡോ. റാണി (ബംഗളൂരു), ലാലിച്ചന്‍, ഡോ. സാലി, മിത്തു. സംസ്കാരം പിന്നീട്.